photo
പുനലൂർ-മൂവാറ്റുപുഴ പാതയിലെ നെല്ലി്പ്പള്ളിക്ക് സമീപത്തെ വന്മള ഇരട്ടപ്പാലത്തിലെ കൈവരിയിൽ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് പാസഞ്ചർ ബസ് ഇടിച്ച് കയറിയ നിലയിൽ

പുനലൂർ: പുനലൂർ-മൂവാറ്റുപുഴ റോഡിലെ വന്മള ഇരട്ട പാലത്തിൽ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് പാസഞ്ചർ ബസ് ഇടിച്ചു കയറി. കഴിഞ്ഞ ദിവസം രാത്രിയിൽ നെല്ലിപ്പള്ളിക്ക് സമീപത്തെ വന്മളയിരുന്നു അപകടം. തൃശൂർ-പെരന്തൽമണ്ണ ബസ് ആണ് ദിശ അറിയാതെ പാലത്തിന്റെ കൈവരിയിൽ ഇടിച്ച് കയറിയത്.പഴയ പാലവും കഴിഞ്ഞ വർഷം പണിത പുതിയ പാലവും സ്ഥിതി ചെയ്യുന്ന സ്ഥലത്ത് എത്തുമ്പോൾ ഏതു പാലം വഴി വാഹനം കടന്നു പോകണമെന്ന് അറിയാതെ ഡ്രൈവർമാർ കടുത്ത ആശങ്കയിലാണ്. ഇതാണ് അപകടത്തിന് കാരണമായതെന്ന് സമീപ വാസികൾ പറഞ്ഞു.പാലത്തിന്റെ കൈവരിയും ബസിന്റെ മുൻ ഭാഗത്തും കേടുപാടുകൾ സംഭവിച്ചു.