ചാത്തന്നൂർ: ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിൽ ഡെങ്കിപ്പനി കൂടുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ഗ്രാമ പഞ്ചായത്തും ആരോഗ്യവകുപ്പും.
കലക്കോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ള സി.എച്ച്.സി കലക്കോട്, സി.എച്ച്.സി,നെടുമ്പന, എഫ്.എച്ച്.സി ചാത്തനൂർ, പി.എച്ച്.സി പൊഴിക്കര, പി.എച്ച്.സി ചിറക്കര, പി.എച്ച്.സി പാരിപ്പള്ളി എന്നീ സെന്ററുകളിലെ ജീവനക്കാരും ആദിച്ചനല്ലൂർ പി.എച്ച്.സിയിലെ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പി.എച്ച്.എൻ, ജൂനിയർ എച്ച്.ഐ, ജെ.പി.എച്ച്.എൻ, എം.എൽ.എസ്.പി, ആശാ പ്രവർത്തകർ എന്നിവരും വീടുകൾ സന്ദർശിച്ച് കൊതുവിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തി. ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്ലാക്കാട് ടിങ്കു, വാർഡ് മെമ്പർ ആർ. സജിത, ഹെൽത്ത് ഇൻസ്‌പെക്ടർ സുജാ റാണി എന്നിവർ നേതൃത്വം നൽകി.