photo

പുനലൂർ: കേരള-തമിഴ്നാട് അതിർത്തിയിൽ വിൽപ്പനയ്ക്കായി വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് ശേഖരവും കഞ്ചാവ് അളക്കാൻ ഉപയോഗിച്ചിരുന്ന ഉപകരണവുമായി യുവാവിനെ ചെങ്കോട്ട പൊലീസ് പിടികൂടി. ചെങ്കോട്ട പാവൂർസത്രം സ്വദേശി ഗോകുൽനാഥിനെയാണ് (24) പിടികൂടിയത്. ചെങ്കോട്ടയിൽ സംശയാസ്പദമായ നിലയിൽ കറങ്ങിനടന്ന ഗോകുൽ നാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് വീട്ടിനുള്ളിൽ നിന്ന് പൊതികളിലാക്കിയ കഞ്ചാവ് ശേഖരവും അളവ് പാത്രവും കണ്ടെത്തിയത്. മുംബയിൽ നിന്ന് എത്തിക്കന്ന കഞ്ചാവ് എട്ട് ഗ്രാം അളവിൽ ചെറു പൊതികളിലാക്കി, ഒരു പൊതിക്ക് 200 രൂപയ്ക്കാണ് വിൽപ്പന നടത്തിവന്നിരുന്നത്. അതിർത്തിയിലെ കോട്ടവാസൽ, എസ് വളവ്, പുളിയറ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു വിൽപ്പന.