ccc
തൊടിയൂർ പഞ്ചായത്ത് അങ്കണവാടികൾക്ക് നൽകുന്ന മൂൺ ടേബിൾ വിതരണം പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയിട്ടുള്ള അങ്കണവാടി കുട്ടികൾക്കുള്ള മൂൺ ടേബിൾ വിതരണം ചെയ്തു .പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദുരാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.10 കുട്ടികളുള്ള അങ്കവാടികൾക്ക് ഒന്ന്, 15 കുട്ടികളുള്ള അങ്കണവാടികൾക്ക് രണ്ട്,
18 കുട്ടികളിൽ കൂടുതലുള്ള അങ്കണവാടികൾക്ക് മൂന്ന് എന്നീ ക്രമത്തിൽ 60 മൂൺ ടേബിൾ ആണ് വിതരണം ചെയ്തത്. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.സി. ഒ.കണ്ണൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ തൊടിയൂർ വിജയൻ, ആരോഗ്യ-വിദ്യാഭ്യാസ കാര്യ ചെയർപേഴ്സൺ ഷബ്‌ന ജവാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇന്ദ്രൻ, ഷാനിമോൾ,സുനിത, ഐ.സി.ഡി.എസ് സൂപ്പർവൈസർ റാണി എന്നിവർ സംസാരിച്ചു. അങ്കണവാടി ജീവനക്കാർ ചങ്ങിൽ പങ്കെടുത്തു.