ഓച്ചിറ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വ്യാപാരി കുടുംബ സുരക്ഷാപദ്ധതിയുടെ ഭാഗമായി അഞ്ച് കുടുംബാംഗങ്ങൾക്കുള്ള അഞ്ചാം ഘട്ട ധനസഹായ വിതരണം നാളെ വൈകിട്ട് 5ന് വള്ളിക്കാവിൽ നടക്കുന്ന യോഗത്തിൽ വിതരണം ചെയ്യും.
കൊല്ലം ജില്ലയിലെ വ്യാപാരികൾക്കായി ആരംഭിച്ച സ്നേഹസ്‌പർശം വ്യാപാരി കുടുംബസുരക്ഷാ പദ്ധതിയിൽ അംഗങ്ങളായിരിക്കെ മരണപ്പെട്ട 20 അംഗങ്ങളുടെ ആശ്രിതർക്ക് നാല് ഘട്ടങ്ങളിലായി 2 കോടിയുടെ ധനസഹായം ഇതുവരെ വിതരണം ചെയ്‌തു. അഞ്ചാം ഘട്ടം അഞ്ച് കുടുംബങ്ങൾക്കുള്ള 30 ലക്ഷം രൂപയുടെ ധനസഹായ വിതരണമാണ്. ജില്ലാപ്രസിഡന്റും സംസ്ഥാന ട്രഷററുമായ എസ്. ദേവരാജന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളന ത്തിൽ സംസ്ഥാന പ്രസിഡന്റ് രാജു അപ്സര മുഖ്യ അതിഥിയായിരിക്കും. കെ.സി.വേണുഗോപാൽ എം.പി ധനസഹായവി തരണം നടത്തും. സി.ആർ.മഹേഷ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. മാതാഅമൃതാനന്ദമയിദേവിയുടെ ശിഷ്യൻ സ്വാമി ശരണാമ്യത ചൈതന്യ അനുഗ്രഹസന്ദേശവും കുലശേഖരപുരം ക്ലാപ്പന പഞ്ചായത്തുകളുടെ അദ്ധ്യക്ഷൻമാരും മറ്റ് ജനപ്രതിനിധികളും സംസാരിക്കും. കൊല്ലം ജില്ലയുടെ ജനറൽ സെക്രട്ടറിയും സംസ്ഥാന നിയമസഹായ വേദിയുടെ ഉപാദ്ധ്യക്ഷനുമായ അഡ്വ. ജോജോ കെ. എബ്രഹാം ആമുഖസന്ദേശവും ഓച്ചിറ മേഖല പ്രസിഡന്റ് ഡി. വാവച്ചൻ സ്വാഗതവും പറയും.