ഓച്ചിറ: ബാലവേല നിരോധന ദിനത്തിന്റെ ഭാഗമായി ചങ്ങൻകുളങ്ങര എസ്.ആർ.വി യു.പി.എസിൽ പോസ്റ്റർ രചനാ മത്സരവും പ്രസംഗ മത്സരവും നടന്നു. ഏറ്റവും നല്ല ആശയ സമ്പുഷ്ടമായ പോസ്റ്ററുകൾ സ്കൂളിന് സമീപമുള്ള തൊഴിൽ കേന്ദ്രങ്ങളിൽ പതിപ്പിക്കുകയും ആശയ പ്രചരണം നടത്തുകയും ചെയ്തു.ചങ്ങൻകുളങ്ങര ഗ്ലോബൽ സ്റ്റീൽ എന്ന തൊഴിൽ സ്ഥാപനത്തിൽ കുട്ടികൾ പോസ്റ്റർ പതിപ്പിച്ചു. ദിനാചരണം പി.ടി.എ വൈസ് പ്രസിഡന്റ് യു. ഷാനവാസ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് അജിത , കൺവീനർ എസ്.കൃഷ്ണകുമാർ, ടി.ചന്ദ്രലേഖ, മമത, ഷീജ ഉമ്മൻ, സമീറ, പി.ടി.എ അംഗം അനീഷ, വിദ്യാർത്ഥികളായ നസ്റിയ, ശിവനാരായണൻ തുടങ്ങിയവർ സംസാരിച്ചു. ഏറ്റവും നല്ല പോസ്റ്റർ രചിച്ച ബി.ലക്ഷ്മി, ശ്രേയ ഉണ്ണി എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.