road
കുണ്ടറ പള്ളിമുക്ക് ലെവൽക്രോസ്

കുണ്ടറ: ഫെബ്രുവരി അവസാനം പ്രധാനമന്ത്രി നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവഹിച്ചെങ്കിലും നിർവഹണ ഏജൻസിയില്ലാതെ കുണ്ടറ പള്ളിമുക്ക് ആർ.ഒ.ബി നിർമ്മാണം അനാഥം. പെരുമാറ്റച്ചട്ടം മാറിയിട്ടും സംസ്ഥാന സ‌ർക്കാർ നിർവഹണ ഏജൻസിയെ നിശ്ചയിക്കൽ നീട്ടുകയാണ്.

സംസ്ഥാന സക്കാർ നിശ്ചയിക്കുന്ന നിർവഹണ ഏജൻസിയാണ് ആർ.ഒ.ബിയുടെ രൂപരേഖ തയ്യാറാക്കേണ്ടത്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപ്പറേഷനോട് പള്ളിമുക്ക് ആർ.ഒ.ബിയുടെ നിർവഹണം ഏറ്റെടുക്കാനുള്ള സന്നദ്ധത പൊതുമരാമത്ത് വകുപ്പ് ആരാഞ്ഞെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ല. പള്ളിമുക്കിൽ ആർ.ഒ.ബി വന്നാൽ കൊല്ലം - തിരുമംഗലം പാതയിലെ യാത്രക്കാർക്ക് വലിയ ആശ്വാസമാകും.

കുണ്ടറയിൽ മൂന്ന് കിലോമീറ്ററിനിടയിലാണ് ഇളമ്പള്ളൂർ, മുക്കട, പള്ളിമുക്ക് റെയിൽവേ ഗേറ്റുകളുള്ളത്. ഇവിടെ റെയിൽവേ ലൈനിനോട് ചേർന്നാണ് കൊല്ലം തിരുമംഗലം ദേശീയപാത കടന്നുപോകുന്നത്. അതുകൊണ്ട് തന്നെ ട്രെയിനുകൾ കടന്നുപോകുമ്പോൾ മൂന്ന് ഗേറ്റുകൾക്ക് സമീപവും ദേശീയപാതയിൽ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെടും. ഇതോടെ ഇളമ്പള്ളൂർ മുതൽ പള്ളിമുക്ക് വരെ ഗതാഗതം സ്തംഭിക്കും.

നിർവഹണ ഏജൻസി ആയില്ല

 നിർവഹണ ഏജൻസി നിശ്ചയിക്കൽ നീളുന്നു

 പള്ളിമുക്കിൽ ആർ.ഒ.ബി വന്നാൽ ഇളമ്പള്ളൂർ, മുക്കട ഗേറ്റുകൾക്ക് മുന്നിൽ കാത്തുകിടക്കാതെ വാഹനങ്ങൾക്ക് കടന്നുപോകാം

 ഇതോടെ ദേശീയപാതയിലെ കുരുക്ക് ഒഴിവാകും

 ഗേറ്റുകൾ അടയുമ്പോൾ കാൽനടയാത്രയും അസാദ്ധ്യമാണ്

 തിക്കും തിരക്കും കാരണം അപകടങ്ങളും പതിവ്

ദുരന്തവേളകളിൽ ഓടിയെത്തേണ്ട ഫയർഫോഴ്സ്, കുണ്ടറ താലൂക്ക് ആശുപത്രി, പൊലീസ് സ്റ്റേഷൻ, വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, എംപ്ലോയ്മെന്റ് ഓഫീസ്, ട്രഷറി, ക്ഷേമനിധി ഓഫീസ്, അലിൻഡ്, സെറാമിക്സ് എന്നിവയെല്ലാം ലെവൽക്രോസിനപ്പുറമാണ്.

നാട്ടുകാർ