അഞ്ചൽ: രാജസ്ഥാനിൽ നടന്ന നാഷണൽ ജൂനിയർ പവർ ലിഫ്റ്റിംഗ് ചാംമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ കാഞ്ഞുവയൽ സ്വദേശി അജ്മലിനെ കെ.ടി.യു.സി കാഞ്ഞുവയൽ യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. അനുമോദന സമ്മേളനം കെ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് റോയ് ഉമ്മൻ ഉദ്ഘാടനം ചെയ്തു. അഞ്ചൽ ഈസ്റ്റ് ഗവ.സ്കൂൾ പ്രിൻസിപ്പൽ കെ.അനസ് ബാബു പൊന്നാട അണിയിച്ചു. യൂണിയൻ ഭാരവാഹികളായ സിയാദ് വളവിൽ, ഷാജഹാൻ, സിയാദ് എന്നിവർ സംസാരിച്ചു.