കരുനാഗപ്പള്ളി: കെ.എസ്.എസ്.പി.എ തഴവ മണ്ഡലം കൺവെൻഷൻ ഡി.സി.സി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എൻ.അജയകുമാർ ഉദ്ഘാടനം ചെയ്തു.ശ്രീകുമാർ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എ.എ.റഷീദ് മുഖ്യ പ്രഭാഷണം നടത്തി.. ഗോപിനാഥപണിക്കർ, അബ്ദുൽ സലാം,,പ്രൊഫ: രവീന്ദ്രൻ നായർ , ശർമിള. ശിവപ്രസാദ് എന്നിവർ സംസാരിച്ചു. ശ്രീകുമാർ (പ്രസിഡന്റ്), വി.മോഹനൻ (സെക്രട്ടറി ), ജേക്കബ് (വൈസ് പ്രസിഡന്റ് ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.