cong
കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓച്ചിറ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ കൂട്ട ധർണ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബി.എസ്.വിനോദ് ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓച്ചിറ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കൂട്ട ധർണ സംഘടിപ്പിച്ചു. ഓച്ചിറ പഞ്ചായത്തിൽ തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിക്കുന്നതിലും തെരുവ് വിളക്കുകൾ കത്താത്തതിലുമാണ് പ്രതിഷേധം. നിരവധിയാളുകൾ പട്ടിയുടെ കടിയേറ്റ് ആശുപത്രികളിൽ ചികിത്സയിലാണെന്നും തെരുവ് വിളക്കുകളുടെ വാർഷിക മെയിന്റനൻസ് നടക്കുന്നില്ലെന്നും സമരക്കാർ ആരോപിച്ചു. ധർണ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബി.എസ്. വിനോദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അൻസാർ എ.മലബാർ അദ്ധ്യക്ഷനായി. കയ്യാലത്തറ ഹരിദാസ്, കെ.ബി. ഹരിലാൽ, ബി.സെവന്തി കുമാരി, കെ. ശോഭകുമാർ, എസ്. സുൾഫി ഖാൻ, ബേബി വേണുഗോപാൽ, കെ.എം.കെ. സത്താർ, സതീഷ് പള്ളേമ്പിൽ, എസ്.ഗണേശ് കുമാർ, ശ്യാമള രവി, മിനി പൊന്നൻ, ദിലീപ് ശങ്കർ, മാളു സതീഷ്, ഗീതാരാജു, കളരിക്കൽ സലിംകുമാർ, കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.

പഞ്ചായത്ത് ഓഫീസിന് മുന്നിൽ യു.ഡി.എഫ് നടത്തിയ സമരപരിപാടി പ്രഹസനമാണ്. ആനിമൽ ബർത്ത് കൺട്രോൾ പദ്ധതി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നടന്നുവരുന്നത്. പദ്ധതിയുടെ വിഹിതം ഓച്ചിറ പഞ്ചായത്ത് കൃത്യമായി ഉപയോഗിക്കുന്നുണ്ടെന്ന് യു.ഡി.എഫ് അംഗങ്ങൾക്ക് അറിവുള്ളതാണ്.
ഈ അടുത്ത് പേവിഷബാധയേറ്റ നായ്ക്കളുടെ ശല്യം ഉണ്ടായപ്പോൾ തന്നെ പഞ്ചായത്ത് ഇടപെടുകയും നടത്തിയ അന്വേഷണത്തിൽ തൊട്ടടുത്തുള്ള പഞ്ചായത്തിൽ അനേകം ആളുകളെ കടിച്ചിട്ട് വന്ന നായയാണെന്ന് മനസിലാക്കുകയും ഉടനെതന്നെ നായയെ പിടികൂടുകയും ചെയ്തു. തെരുവിളക്ക് പരിപാലനം എല്ലാവർഷവും ടെണ്ടർ വിളിച്ചാണ് നൽകുന്നത്. എന്നാൽ കഴിഞ്ഞ പ്രാവശ്യം ടെണ്ടർ എടുത്തയാൾ അത് കൃത്യമായി ചെയ്യാതിരുന്നതിന്റെ അടിസ്ഥാനത്തിൽ രണ്ടാമത്തെ ടെണ്ടർ എടുത്ത ആളിനെ വിളിക്കുകയും അവരെ ഏൽപ്പിക്കുകയും ചെയ്തു. ഒന്നു മുതൽ 10 വരെയുള്ള വാർഡുകളിൽ തെരുവ് വിളക്കിന്റെ പ്രശ്നം പരിഹരിച്ചിട്ടുണ്ട്.

ബി.ശ്രീദേവി

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്