k
ആരവ് ഷിജു

ചാത്തന്നൂർ: അസാധാരണ നിലയിലുള്ള തിരിച്ചറിവ്, അദ്ഭുതകരമായ ഓർമ്മശക്തി, മികച്ച വിവരണശേഷി എന്നിവയുടെ അടിസ്ഥാനത്തിൽ

2024 ലെ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സ് അവാർഡ് ഏഴു വയസുകാരൻ ആരവ് ഷിജുവിന്.

ഉളിയനാട് കണ്ണേറ്റ വാർഡ് ആരവ് നിവാസിൽ ഷിജു, അശ്വതി ദമ്പതികളുടെ മകൻ ആരവ് ഷിജുവിന് 15 രാഷ്ട്രങ്ങളുടെ പതാകകളും പേരുകളും അറിയാം. കേരളം ഭരിച്ച 12 മുഖ്യമന്ത്രിമാർ, കേരളത്തിലെ ആറ് ദേശീയോദ്യാനങ്ങൾ, കേരളത്തിലെ ജില്ലകൾ, ഇന്ത്യയിലെ 14 പ്രധാനമന്ത്രിമാർ, രാഷ്ട്രപതിമാർ, 5 സമുദ്രങ്ങൾ, ഏഴ് വൻകരകൾ എന്നീ പേരുകളും ഹൃദിസ്ഥം. ചിറക്കര ശാസ്ത്രിമുക്ക് കരുണ എം.ജി.എം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.