 
പുനലൂർ:ചാലിയക്കര എസ്റ്റേറ്റ് തൊഴിലാളികളായ ദമ്പതികളുടെ മകളെ അനുമോദിച്ചു. ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ 1198 മാർക്ക് നേടി ഉന്നത വിജയം കാഴ്ചവച്ച ജെ.സ്റ്റിഫാനിയെയാണ് കേരള സ്റ്റേറ്റ് എസ്റ്റേറ്റ് വർക്കേഴ്സ് കോൺഗ്രസി(ഐ.എൻ.ട.യു.സി)ന്റെ നേതൃത്വത്തിൽ അനുമോദിച്ചത്. സംഘടന പ്രസിഡന്റും മുൻ ജില്ല പഞ്ചായത്ത് അംഗവുമായ അഡ്വ.എസ്.സഞ്ജയ്ഖാൻ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം സി.ചെല്ലപ്പൻ അദ്ധ്യക്ഷനായി. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ബി.അശോക് കുമാർ, നൗഷാദ്, ശിഹാബ്, ബിനീഷ് ജോസഫ്, ചാലിയക്കരമോഹനൻ, രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.