melshanthi
എഴുകോൺ കോയിക്കൽ ആര്യങ്കാവ് ക്ഷേത്രത്തിലെ മേൽശാന്തിയായി വിരമിച്ച രമേശ് കുമാർ വാസുദേവരരുടെ യാത്രയയപ്പ് ചടങ്ങ്.

എഴുകോൺ : എഴുകോൺ കോയിക്കൽ ആര്യങ്കാവ് ക്ഷേത്രത്തിലെ മേൽശാന്തിയായി വിരമിച്ച രമേശ് കുമാർ വാസുദേവരർക്ക് യാത്രയയപ്പ് നൽകി. ക്ഷേത്രോപദേശക സമിതി ഭാരവാഹികളും ഭക്തജനങ്ങളും പങ്കെടുത്ത ചടങ്ങുകൾക്ക് ക്ഷേത്രം പ്രസിഡന്റ് അരുൺ ചന്ദ്രൻ, സെക്രട്ടറി ബി. ഓമനക്കുട്ടൻ തുടങ്ങിയവർ നേതൃത്വം നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡ് നെടുവത്തൂർ സബ്ഗ്രൂപ്പ് ഓഫീസർ ഉണ്ണികൃഷ്ണൻ നമ്പൂതിരി, ചീരൻകാവ് ദേവീക്ഷേത്രം മേൽശാന്തി അനിൽ. വി. നമ്പൂതിരി എന്നിവർ പങ്കെടുത്തു.