കടയ്ക്കൽ : കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ നടപ്പാക്കുന്ന കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ് പദ്ധതിയുടെ ഉദ്ഘാടനം തേവന്നൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ചെയർമാൻ പി.കെ.മൂർത്തി നിർവഹിച്ചു.ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ് അദ്ധ്യക്ഷനായി. പി.ടി. എ പ്രസിഡന്റ് കെ.സജീവ് സ്വാഗതം പറഞ്ഞു. കോർപ്പറേഷൻ എം.ഡി.ഡോ പി.സെൽവകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.എസ്.ഷൈൻകുമാർ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് മെമ്പർ ജി.വിക്രമൻ പിള്ള, വാർഡ് മെമ്പർ ആർ.ഹിരൺ, പ്രിൻസിപ്പൽ എ. ഉനൈസ, എസ്.എം.സി ചെയർമാൻ പി.ഷാജി, അദ്ധ്യാപകരായ വൈ.മോഹൻദാസ്, പ്രസീദ് എസ്.നായർ എന്നിവർ സംസാരിച്ചു. പ്രഥമാദ്ധ്യാപകൻ ഡി.കെ.ഷിബു നന്ദി പറഞ്ഞു. കുട്ടികളിൽ കോഴി വളർത്തൽ താല്പര്യം ഉണ്ടാക്കി സമ്പാദ്യ ശീലവും സ്വാശ്രയശീലവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 257 കുട്ടികൾക്ക് അഞ്ച് വീതം കോഴിക്കുഞ്ഞുങ്ങൾക്കൊപ്പം ഒരു കിലോ തീറ്റയും മരുന്നുമാണ് വിതരണം ചെയ്തത്.