പേരയം: പേരയം കൃഷി ഭവന്റെയും ആത്മയുടെയും നേതൃത്വത്തിൽ കർഷകർക്കായി സുഗന്ധവിളകൾ ഉപയോഗിച്ചുള്ള മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണത്തിൽ പരിശീലനം നൽകി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അനീഷ് പടപ്പക്കര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന സ്ഥിരംസമിതി അദ്ധ്യക്ഷൻ ബി. സ്റ്റാഫോർഡ്, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എൻ. ഷേർളി, ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ ലത ബിജു, ഗ്രാമ പഞ്ചായത്തംഗംങ്ങളായ ആലീസ് ഷാജി, വിനോദ് പാപ്പച്ചൻ, കൃഷി ഓഫീസർ ടെസി റെയ്ച്ചൽ തോമസ് എന്നിവർ സംസാരിച്ചു.