
കൊല്ലം: നഗരത്തിലെ ഹോട്ടലിൽ ഡി.വൈ.എഫ്.ഐ നേതാക്കൾ അടങ്ങുന്ന സംഘം വജ്രവ്യാപാരികളെ ആക്രമിച്ച് പണം തട്ടിയ കേസിന്റെ അന്വേഷണം പൊലീസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് യുവമോർച്ച പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം, ജില്ലാ ജനറൽ സെക്രട്ടറി യു. ഗോപകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ശരത് മാമ്പുഴ, സോഷ്യൽ മീഡിയ കൺവീനർ വിഷ്ണു, മണ്ഡലം പ്രസിഡന്റ് ശബരിനാഥ്, ജനറൽ സെക്രട്ടറിമാരായ ആദിത്യൻ, ബാലു ശങ്കർ, യുവമോർച്ച നേതാക്കളായ അഖിൽ, അനൂപ്, അനന്തു, വിഷ്ണു, രതീഷ് ആലാട്ടുകാവ്, ചിന്നു, സുചിത്ര വള്ളിക്കീഴ്, ശ്രീക്കുട്ടി ബിനു, പൗർണമി, അഭിരാമി, ദേവൻ, ഷിബു, ശ്രീകാന്ത് എന്നിവർ നേതൃത്വം നൽകി.