കൊല്ലം: ചാത്തന്നൂർ മോഹൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനവും പുരസ്കാര സമർപ്പണവും ഇന്ന് വൈകിട്ട് 3.30ന് കൊല്ലം പ്രസ് ക്ളബിൽ എഴുത്തുകാരി ഇന്ദു മേനോൻ നിർവഹിക്കും. അമൽ എഴുതിയ ഉരുവം എന്ന കൃതിക്കാണ് അവാർഡ്. 25000 രൂപയും ആർ.കെ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമാണ് നൽകുക. ചവറ കെ.എസ്.പിള്ള അദ്ധ്യക്ഷനാകും. ടി.കെ.വിനോദൻ, ചാത്തന്നൂർ വിജയനാഥ്, ആശ്രാമം ഭാസി, ജി.ബിജു എന്നിവർ മോഹനെ അനുസ്മരിക്കും.