w2

കൊല്ലം: രാ‌ജ്യത്തിനകത്തും പുറത്തുമുള്ള ശ്രദ്ധേയരായ കലാകാരന്മാരുടെ പ്രകടനങ്ങൾക്ക് വേദിയൊരുക്കുക, ജില്ലയിലെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക, കലാ - സാംസ്കാരിക ചർച്ചകൾക്ക് ഇടം ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൊല്ലം ആസ്ഥാനമായി പുതിയ കലാ -സാംസ്കാരിക സംഘടന 'വേദിക' നിലവിൽ വന്നു. ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ, സാഹിത്യകാരൻ ജോർജ് ഓണക്കൂർ, സൂര്യാ കൃഷ്ണമൂർത്തി, നടനും സംവിധായകനുമായ മധുപാൽ, കവി ചവറ കെ.എസ്.പിള്ള എന്നിവരാണ് സംഘടന രക്ഷാധികാരികൾ. മുല്ലക്കര രത്നാകരൻ (ചെയർമാൻ), പ്രതാപ് ആർ.നായർ (വൈസ് ചെയർമാൻ), ആശ്രാമം ഭാസി (പ്രസിഡന്റ്), ജി.വേണുഗോപാൽ, എൻ.എസ്.രാജഗോപാൽ (വൈസ് പ്രസിഡന്റ്), എം.എം.അൻസാരി (സെക്രട്ടറി), ഗോപൻ നീരാവിൽ, കെ.ബി.ശ്രീശാന്ത് (ജോ. സെക്രട്ടറി), എം.എ.നവീൻ (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. വേദികയുടെ ഔദ്യോഗിക ഉദ്ഘാടനം ജൂലായിൽ കൊല്ലത്ത് നടക്കും.