കൊല്ലം: ബേക്കേഴ്സ് അസോസിയേഷൻ കേരളയുടെ (ബേക്) യുവജന വിഭാഗമായ സ്മാർട്ട് ടീം സംഘടിപ്പിച്ച ജില്ലാ കോൺക്ളേവ് കൊല്ലം കെ.എസ്.എസ്.ഐ.എ ഹാളിൽ സംസ്ഥാന പ്രസിഡന്റ് കിരൺ എസ്.പാലയ്ക്കൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബിജു പ്രേംശങ്കർ, ട്രഷറർ പ്രേംരാജ്, ഓർഗനൈസിംഗ് സെക്രട്ടറി അഷറഫ് നല്ലളം, ഹെന്നി ജോസഫ്, എസ്. സന്തോഷ്, നിവേർനാഥ്, എം.കെ. അർച്ചിത്, ഷോജിൽ അശോക്, സോനു എസ്.അനിൽ എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായി ആദർശ് പി.ദീപ് (പ്രസിഡന്റ്, നബീൽ നാസൽ (ജനറൽ സെക്രട്ടറി), ആർ. നിതീഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.