കൊല്ലം: കൊലപാതക കേസിലെ പ്രതിയെ കോടതി വെെറുതെ വിട്ടു. മൈലം സ്വദേശി സജു ബാബുവിനെയാണ് (47) കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് ജഡ്‌‌ജി പി.എൻ.വിനോദ് വെറുതെ വിട്ടത്. 2019 ഒക്‌ടോബർ 31ന് ബോസ് എന്ന ആളെ പാറ കൊണ്ട് തലയ്‌ക്കും കാലിനും ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കൊട്ടാരക്കര പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനായില്ലെന്ന നിരീക്ഷണത്തിലാണ് പ്രതിയെ വിട്ടയച്ചത്. പ്രതിക്കുവേണ്ടി അഭിഭാഷകരായ ഇഞ്ചയ്‌‌ക്കൽ ഡി.പ്രമോദ്‌കുമാർ, ഗിരീഷ് എസ്.ഓട്ടുപുരയിൽ എന്നിവർ ഹാജരായി.