photo

കരുനാഗപ്പള്ളി: കേരള പൊലീസ് അസോസിയേഷൻ സിറ്റി ജില്ലാ കമ്മിറ്റിയുടെ 39-ാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി ഐ.എം.എ ഹാളിൽ സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു. സാഹിത്യ നിരൂപകൻ ഡോ.പി.കെ. രാജശേഖരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സനൽ ചക്രപാണി അദ്ധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി അജിത് കുമാർ, എസ്.ഐ ഷിജു, ചലച്ചിത്ര തിരക്കഥാകൃത്തുക്കളായ ജി.നിധീഷ് , ശരത് പെരുമ്പാവൂർ, കവി രതീഷ് ഇളമാട്, ചെറുകഥാകൃത്ത് എൻ. ഹരി, നിതീഷ് മാലുമേൽ, ഹാഷിം, വിഷ്ണു ശിവദാസ്, എസ്.ഷൈജു , ജില്ലാ സെക്രട്ടറി ജിജു സി.നായർ, ജില്ലാ സെക്രട്ടറി വിമൽ, ജില്ലാ പ്രസിഡന്റ വിജയൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ട്രഷറർ ആർ. എസ്.കൃഷ്ണകുമാർ സ്വാഗതവും സ്വാഗതസംഘം വൈസ് ചെയർമാൻ കനീഷ് നന്ദിയും പറഞ്ഞു.