photo

അഞ്ചൽ: ഏരൂർ ചിറയിൽ കുളിക്കാൻ ഇറങ്ങവെ മുങ്ങിമരിച്ച നെട്ടയം ജൂബി ഭവനിൽ റെബിലാലിന്റെ (41) മൃതദേഹം സംസ്കരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. മഴയെ തുടർന്ന് ചിറയിൽ ജലനിരപ്പ് ഉയർന്നിരുന്നു. കുളിക്കാൻ വെള്ളത്തിലേക്ക് ചാടിയ റെബിലാലിനെ പിന്നീട് കാണാതാവുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ അറിയിച്ചതനുസരിച്ച് നാട്ടുകാരും പൊലീസും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഏരൂർ പൊലീസ് മേൽ നടപടി സ്വീകരിച്ചു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.