 
കൊല്ലം: ജില്ലാ ജയിലിൽ ലഹരി വിരുദ്ധ ബോധവത്കരണവും യോഗക്ലാസും നടന്നു. ഗവ. ആയുർവേദ ആശുപത്രി സൈക്യാട്രി വിഭാഗം ഡോക്ടർ ജി. ഗീതിക, ഡോ. ജമീൽ സലാഹുദീൻ എന്നിവർ ക്ലാസ് നയിച്ചു. ജയിൽ സൂപ്രണ്ട് അൻസർ അദ്ധ്യക്ഷത വഹിച്ചു. വെൽഫയർ ഓഫീസർ പ്രീതി സ്വാഗതവും അസിസ്റ്റന്റ് സൂപ്രണ്ട് സജി ജേക്കബ് നന്ദിയും പറഞ്ഞു.