gold-
ഇ വേബിൽ സ്വർണാഭരണ മേഖലയിൽ അശാസ്ത്രീയമാണെന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോ. സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്രയുടെ നേതൃത്വത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിന് നിവേദനം നൽകുന്നു

കൊല്ലം: സ്വർണാഭരണ മേഖലയിൽ ഇ വേബിൽ അശാസ്ത്രീയമാണെന്നും നടപ്പാക്കരുതെന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്ര ആവശ്യപ്പെട്ടു. കേരളത്തിലെ പല പാരമ്പര്യ വ്യവസായങ്ങളും വ്യാപാര ശൃംഖലകളും മറ്റു സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. സർക്കാരിന് ഏറ്റവും കൂടുതൽ നികുതി ലഭിക്കുന്ന മേഖലയാണിത്. അതിനാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് കരുതൽ വേണം. ഇ വേബിൽ തൊഴിലാളി കുടുംബങ്ങളെയും ചെറുകിട വ്യാപാരികളെയും പ്രതിസന്ധിയിലാക്കും. ഇതുസംബന്ധിച്ച് ധനമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്ര, ജനറൽ സെക്രട്ടറി രാജൻ ജെ.തോപ്പിൽ, ട്രഷറർ എസ്. രാധാകൃഷ്ണൻ, വർക്കിംഗ് ജനറൽ സെക്രട്ടറി ജോയി പഴമഠം, സെക്രട്ടറി നിക്സൺ മാവേലി എന്നിവർ പങ്കെടുത്തു.