
കൊല്ലം: ജില്ലാ സൈനിക കൂട്ടായ്മയായ കൊയ്ലോൺ മല്ലു സോൾജിയേഴ്സ് കുടുംബസംഗമം ആൻഡ് ചാരിറ്റബിൾ സൊസൈറ്റി പത്താമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും കൊല്ലം ജില്ലാ ആശുപത്രിയിലുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഏകദേശം 50 ഓളം അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത ക്യാമ്പ് കേണൽ അമിതേഷ് വർമ്മ (9 കേരള എൻ.സി.സി കമാൻഡർ) ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രിയുടെ ആദരവ് സൂപ്രണ്ടിൽ നിന്ന് ക്യു.എം.എസ് പ്രസിഡന്റ് കിഷോർ അതിജീവൻ ഏറ്റുവാങ്ങി. സെക്രട്ടറി ആദർശ്, ട്രഷറർ അനീഷ് ഫിലിപ്പ്, ജോ. സെക്രട്ടറി അലക്സ്, കോ ഓഡിനേഷൻ ഹെഡ് അനീഷ് നന്ദനം, എക്സിക്യുട്ടീവ് ബിജു പുത്തൂർ, വിനോദ് കടയ്ക്കൽ എന്നിവർ നേതൃത്വം നൽകി.