pp

കുണ്ടറ: ആത്മ പദ്ധതിയുടെ ആഭിമുഖ്യത്തിൽ ചിറ്റുമല ബ്ലോക്ക് പരിധിയിൽപ്പെടുന്ന എട്ട് കൃഷി ഭവനിലെ കർഷകരെ ഉൾപ്പെടുത്തി ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വീട്ടുവളപ്പിലെ ജൈവ മാലിന്യ സംസ്കരണം എന്ന വിഷയത്തിൽ പരിശീലനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹൻ ഉദ്ഘാടനം നിർവ്വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബി​.ടി​. രാജി അദ്ധ്യക്ഷത വഹി​ച്ചു. മൺ​റോത്തുരുത്ത് കൃഷി ഓഫീസർ മിയ വർഗ്ഗീസ് പദ്ധതി വിശദീകരണം നടത്തി. ജൈവ മാലിന്യ സംസ്കരണത്തിലൂടെ സമ്പുഷ്ടമായ ജൈവ വളം എങ്ങനെ നിർമ്മി​ക്കാം എന്നതിനെ കുറിച്ച് ബ്ലോക്ക് അഗ്രിടെക് എസ്. വിഷു ക്ളാസെടുത്തു. ആത്മ അസിസ്റ്റന്റ് ടെക്നോളജി മാനേജർ രാഹുൽ ബാലചന്ദ്രൻ സ്വാഗതവും സീനിയർ ക്ലർക്ക് എൽ. സിന്ധു കുമാരി നന്ദിയും പറഞ്ഞു.