nn
തൃക്കണ്ണമംഗൽ തോട്ടംമുക്ക് 13-ാം നമ്പർ അങ്കണവാടിക്ക് ജനകീയവേദിയുടെ ആഭിമുഖ്യത്തിൽ പ ഠനോപകരണങ്ങൾ വിതരണം ചെയ്യുനന് ചടങ്ങ് സജിചേരൂർ അങ്കണവാടി ടീച്ചർക്ക് ബാഗ് കൈമാറി ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: തൃക്കണ്ണമംഗൽ തോട്ടംമുക്ക് 13-ാം നമ്പർ അങ്കണവാടിക്ക് പ
ഠനോപകരണങ്ങൾ വിതരണം ചെയ്തു. ജനകീയവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സജിചേരൂർ അങ്കണവാടി ടീച്ചർക്ക് ബാഗ് കൈമാറി ഉദ്ഘാടനം ചെയ്തു. തൃക്കണ്ണമംഗൽ ജോയിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ കൂടാതെ അങ്കണവാടിക്ക് ആവശ്യമായ പ്രഷർ കുക്കർ, ചീനച്ചട്ടി,ബ‌ഡ്ഷീറ്റ്, പാത്രങ്ങൾ എന്നിവയും വിതരണം ചെയ്തു. പേരു വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്ത വിദേശ മലയാളിയാണ് പഠനോപകരണങ്ങളും പാത്രങ്ങളും മറ്റും സംഭാവന ചെയ്തത്.