 
കടയ്ക്കൽ: കേരള സംസ്ഥാന കശുമാവ് വികസന ഏജൻസിയുമായി ചേർന്ന് ചിതറ സർവീസ് സഹകരണ ബാങ്ക് സൗജന്യ കശുമാവിൻ തൈ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് അബ്ദുൽ ഹമീദ് ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് സി .പി. ജെസിൻ അദ്ധ്യക്ഷനായി. സുഭിക്ഷ കേരളം പദ്ധതി പ്രകാരം 5 കിലോ വരുന്ന ജൈവ വള വിതരണ പദ്ധതിയുടെ ആദ്യ വിതരണം ബാങ്ക് സെക്രട്ടറി സി.സി.ശുഭ നിർവഹിച്ചു. ബാങ്ക് ഭരണ സമിതി അംഗങ്ങളായ ഗഗാറിൻ, അഡ്വ.ജിംനാദ്,ധന്യ,പ്രീതി തുടങ്ങിയവർ പങ്കെടുത്തു. കശുമാവ് വികസന ഏജൻസി നോഡൽ ഓഫീസർ അസ്ലാഹ് കർഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകി.