തൊടിയൂർ: ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് വിതരണം ചെയ്യുന്ന ഇലക്ട്രിക് വീൽചെയറിന്റെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാമചന്ദ്രൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ഒ.കണ്ണൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ, സ്ഥിരംസമിതി അദ്ധ്യക്ഷരായ ഷബ്‌നജവാദ്, ശ്രീകല, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.