കടയ്ക്കൽ: ചടയമംഗലം നിയോജക മണ്ഡലം മികവുൽസവം എം.എൽ.എ മെരിറ്റ് അവാർഡ് 2024 മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ നിയോജക മണ്ഡലത്തിലെയും മണ്ഡലത്തിന് പുറത്തെ സ്കൂളുകളിൽ പഠിച്ച് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി മണ്ഡലത്തിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്കും മന്ത്രി മെമെന്റോയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ചടയമംഗലം നിയോജക മണ്ഡലത്തിലെ 17 സർക്കാർ-എയിഡഡ് സ്‌കൂളുകളിൽ നിന്നുമായി 1066 വിദ്യാർത്ഥികളും മണ്ഡലത്തിന് പുറത്തെ സ്‌കൂളുകളിൽ പഠിച്ച വിദ്യാർത്ഥികൾ ഉൾപ്പെടെ 1200 ഓളം വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് മികവുൽസവം 2024 പരിപാടിയിൽ പങ്കെടുത്തത്.
സൈലം ലേണിംഗ് അക്കാഡമിയുടെ സഹകരണത്തോടെ നടന്ന പ്രതിഭോത്സവത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ അദ്ധ്യക്ഷയായി. കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.മനോജ്കുമാർ സ്വാഗതമാശംസിച്ചു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരി.വി നായർ, ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മധു, കുമ്മിൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.മധു, അലയമൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ, ചടയമംഗലം പഞ്ചായത്ത് പ്രസിഡന്റ് മിനി സുനിൽ, വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് അൻസർ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിൻ കടയ്ക്കൽ, എ.നൗഷാദ് വാർഡ് മെമ്പർമാർ കരകുളം ബാബു, അഡ്വ.ടി.ആർ.തങ്കരാജ്, അഡ്വ.ആർ. ഗോപാലകൃഷ്ണപിള്ള തുടങ്ങിയവർ പങ്കെടുത്തു.