
മയ്യനാട്: പ്രസിദ്ധ മുദർരിസ് കൂട്ടിക്കട ദാറുൽ ഫലാഹിൽ പനവൂർ എം.എം.ഹനീഫ മുസ്ലിയാർ (71, ശൈഖുന കലയപുരം ഉസ്താദ്) നിര്യാതനായി. അഞ്ച് പതിറ്റാണ്ട് മതവിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ചു. പെരുമാതുറ മാടൻവിള, കുളത്തൂപ്പുഴ, ഇടക്കോട് ചേരാവള്ളി കായംകുളം, അരുവിപ്പുറം, പനവൂർ, എച്ച് ആൻഡ് സി മദ്രസ കൊല്ലം, ശാസ്താംകോട്ട ഐ.സി.എസ് സെൻട്രൽ മസ്ജിദ്, പ്രസിദ്ധ ഇസ്ലാമിക് കലാലയമായ വാളക്കാട് ദാറുൽ ഖൈറാത്ത് എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഷഹുബാനത്ത്. മക്കൾ: മുഹമ്മദ് സഖാഫി പനവൂർ, ഫാത്തിമ, അബ്ദുള്ള. മരുമക്കൾ: നൗഫിയ, നജീബ് സഖാഫി.