തൊടിയൂർ: കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ വിദ്യാർത്ഥികൾ ശേഖരിച്ച പഠനോപകരണങ്ങൾ ഹെഡ്മിസ്ട്രസ് കെ.ജി.അമ്പിളി സ്റ്റാഫ് സെക്രട്ടറി ദിലീപ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. സ്കൂളിലെ ത്രീ കേരള എൻ.സി.സി ആർമി യൂണിറ്റ് അംഗങ്ങൾ സഹപാഠിക്കൊരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ശേഖരിച്ച പഠനോപകരണങ്ങളാണ് കൈമാറിയത്. എൻ.സി.സി കേഡറ്റുകൾക്കൊപ്പം എൻ.സി.സി ഫസ്റ്റ് ഓഫീസർ ടി.സിന്ധു, സീനിയർ അസിസ്റ്റന്റ് പി.ശ്രീകല, റീതാ സാമുവൽ എന്നിവർ പങ്കെടുത്തു.