 
കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിലെ 1057 വളവുപച്ച ശാഖയിൽ എസ്.എസ്.എൽ. സി, പ്ലസ് ടു, പരീക്ഷ യിൽ ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികളെ അനുമോദിച്ചു. വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.യൂണിയൻ വൈസ് പ്രസിഡന്റ് കെ. പ്രേം രാജ് അദ്ധ്യക്ഷനായി. യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്ര ബോസ് വിദ്യാഭ്യാസ അവാർഡുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. യൂണിയൻ കൗൺസിൽ അംഗം വി.അമ്പിളിദാസൻ, യൂണിയൻ വനിതാസംഘം സെക്രട്ടറി സുധർമകുമാരി, ശാഖ കൺവീനർ പ്രകാശൻഎന്നിവർ സംസാരിച്ചു.