പത്തനാപുരം: ചികിത്സയിലിരുന്ന ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും മരിച്ചു. ആവണീശ്വരം കല്ലൂർകോണം എസ്.എസ് സദനത്തിൽ അംബിക (61), ഭർത്താവ് ശശിധരൻ (62) എന്നിവരാണ് മരിച്ചത്. അംബിക പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ 5.30 ഓടെ മരിച്ചു. ഗൾഫിലായിരുന്ന മകൻ വരാനുള്ളതിനാൽ മൃതദേഹം മോർച്ചറിയിൽ വച്ചശേഷം വീട്ടിലെത്തിയ ശശിധരന് വൈകിട്ടോടെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ രാത്രി 10 മണിയോടെ മരിച്ചു. സംസ്‌കാരം നടത്തി. മക്കൾ: സജിത്ത്, ശരണ്യ. മരുമകൻ: അജിൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.