കരുനാഗപ്പള്ളി: സത്യം തുറന്നുപറയുന്നതിന്റെ പേരിൽ ക്രൂശിക്കപ്പെടുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ശക്തമായ പിന്തുണ നൽകാൻ യൂത്ത് മൂവ്മെന്റ് കൊല്ലം ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
ജാതിയും മതവും പറഞ്ഞ് ന്യൂനപക്ഷ വിഭാഗങ്ങൾ എല്ലാം കൈപ്പിടിയിൽ ഒതുക്കുമ്പോൾ കേരളത്തിന്റെ ജനസംഖ്യയിൽ മൂന്നിലൊന്ന് വരുന്ന ഈഴവരും ഭൂരിപക്ഷ സമുദായാംഗങ്ങളും കാഴ്ചക്കാരായി മാറുകയാണ്. ഇക്കാര്യമാണ് യോഗം ജനറൽ സെക്രട്ടറി തുറന്നുപറഞ്ഞത്. ജനറൽ സെക്രട്ടറിയെ ഗൂഢലക്ഷ്യത്തോടെ സംഘടിതമായി വിമർശിക്കുന്ന നീചശക്തികൾക്കെതിരെ ശക്തമായ പ്രതിരോധനിര സൃഷ്ടിക്കാനും വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ നടത്താനും യോഗം തീരുമാനിച്ചു.
യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് പച്ചയിൽ സന്ദീപ് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രഡിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ ചെയർമാനുമായ സിബു വൈഷ്ണവ്, സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ കൺവീനറുമായ ശർമ്മ സോമരാജൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. അജിത്ത്, ജില്ലാ കമ്മറ്റി അംഗങ്ങളായ അഭിലാഷ് കൊല്ലം, അനിൽകുമാർ അച്ചൻകോവിൽ, ഹരി കൊല്ലം, പ്രശാന്ത് കൊട്ടാരക്കര, പ്രിൻസ് കുണ്ടറ, റോസ് ആനന്ദ് ചവറ, സുധീഷ് പുനലൂർ, വിനോദ്കുമാർ കരുനാഗപ്പള്ളി, പ്രതാപൻ കൊല്ലം തുടങ്ങിയവർ സംസാരിച്ചു.