കരുനാഗപ്പള്ളി: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സമൂഹത്തിൽ രക്തദാന രംഗത്ത് സ്‌തുത്യർഹ സേവനം നടത്തുന്ന സന്തോഷ് എസ്.തൊടിയൂർ, ജയൻ അമൃത, അൻസർ കായംകുളം എന്നിവരെ വലിയത്ത് ഹോസ്പിറ്റൽ അനുമോദിച്ചു. മാനേജിംഗ് ഡയറക്ടർ, സിനോജ്, ജഗദ, ഡയറക്ടർ മുഹമ്മദ്‌ ഷാ, മെഡിക്കൽ ഡയറക്ടർ ഡോ.ശ്രീനാഥ്,ബ്ലഡ്‌ ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ.അഞ്ചു എന്നിവർ പങ്കെടുത്തു.