കൊല്ലം: ജില്ലയിൽ ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത യുവജന സംഘടനയ്ക്കുള്ള പുരസ്‌കാരം ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിക്ക് ലഭിച്ചു. ജില്ലാ ആശുപത്രിക്ക് പുറമെ ജില്ലയിലെ മറ്റ് ആശുപത്രികളിലും പ്രവർത്തകർ രക്തം നൽകിവരുന്നുണ്ട്. നിരവധി ക്യാമ്പുകളും ഇതിന്റെ ഭാഗമായി നടത്തി. ജില്ലാ ആശുപത്രി സുപ്രണ്ട് ഇൻചാർജ് ഡോ.സുപ്രഭയിൽ നിന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ശ്യാം മോഹനും പ്രസിഡന്റ്‌ ടി.ആർ.ശ്രീനാഥും ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ഡി.വൈ.എഫ്.ഐ രക്തദാനത്തിന്റെ ജില്ലാ ചുമതലക്കാരൻ എം.എസ്.ശബരിനാഥ്, ബ്ലഡ്‌ ബാങ്ക് ഇൻചാർജ് ഡോ.സാൻഷ്യ, വിക്ടോറിയ ആശുപത്രി ആർ.എം.ഒ ഡോ.ശരണ്യ, ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം അഭിമന്യു, കൊല്ലം ബ്ലോക്ക്‌ പ്രസിഡന്റ്‌ ബിലാൽ എന്നിവർ പങ്കെടുത്തു.