തെന്മല: ആര്യങ്കാവിൽ ജീപ്പ് ‌ഡ്രൈവറെ ഹെൽമെറ്റുപയോഗിച്ച് തലയ്‌ക്കടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ ആക്രമണത്തിരയായ ആളുൾപ്പടെ അഞ്ച് പേർക്കെതിരെ കേസ്. രണ്ട് ബൈക്കിലായി രണ്ട് സ്‌ത്രീകൾക്കൊപ്പം വന്ന യുവാക്കളാണ് 13ന് വൈകിട്ട് 6ന് ഷിബു എന്ന ജീപ്പ് ഡ്രൈവറെ നിലത്തിട്ട് മ‌‌ർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായത്. ടൂ വീലറിൽ വന്നവരുടെ ദേഹത്ത് ജീപ്പ് ചെളി തെറിപ്പിച്ചതിനെ ചോദ്യം ചെയ്‌തപ്പോൾ ഡ്രൈവർ അസഭ്യം പറഞ്ഞതായിരുന്നു മർദ്ദനത്തിന് കാരണമായതെന്ന് സംഭവം നടന്ന വേളയിൽ പ്രചരിപ്പിച്ചിരുന്നു.

മാർക്കറ്റിംഗ് കമ്പനി ജീവനക്കാരായ ഇടമൺ, ഡാം ജംഗ്‌ഷൻ സ്വദേശികളായ ജഗദീഷ് ,പ്രദീപ് എന്നിവരും ഇരുവർക്കും ഒപ്പമുണ്ടായിരുന്ന ഇതേ കമ്പനിയിലെ രണ്ട് വനിതകൾക്കുമെതിരെയാണ് കേസെടുത്തത്. എന്നാൽ ഇവരെ കൈയേറ്റം ചെയ്‌തെന്ന പരാതിയിൽ ജീപ്പ് ഡ്രൈവർക്കെതിരെയും കേസെടുത്തു.അ‌ഞ്ച് പേർക്കും തെന്മല പൊലീസ് സ്‌‌റ്റേഷനിൽ നിന്ന് ജാമ്യം അനുവദിച്ചു.