ഓച്ചിറ: യു.ഡി.എഫ് കരുനാഗപ്പള്ളി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു. ബി.ജെ പിയുടെ വർഗ്ഗീയ കാർഡ് ജനങ്ങൾ തള്ളിക്കളഞ്ഞെന്നും കേരളത്തിലും മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനും അതുവഴി വോട്ട് തട്ടുവാനുള്ള തന്ത്രം അനുവദിക്കില്ലന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യൂത്ത് കോൺ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യ പ്രസംഗം നടത്തി. സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായി. പി.രാജേന്ദ്രപ്രസാദ്, എ.എ.ഷുക്കൂർ, കെ.സി. രാജൻ, കെ.ജി.രവി, ആർ. രാജശേഖരൻ, തൊടിയൂർ രാമചന്ദ്രൻ, ബ്ലോക്ക് പ്രസിഡന്റുമാരായ ബി.എസ്.വിനോദ്, അഡ്വ.കെ.എ.ജവാദ്, എൽ.കെ.ശ്രീദേവി, ബിന്ദു ജയൻ, ചിറ്റുമൂല നാസർ തുടങ്ങിയവർ സംസാരിച്ചു. ജയൽ മോചിതരായ യൂത്ത് കോൺഗ്രസ് നേതാക്കളായ ആർ.എസ്.കിരൺ , ഷഹനാസ്, വരുൺ ആലപ്പാട്, വിപിൻ, രജ്ജിത്ത് ബാബു , കിഷോർ,സഫിൽ എന്നിവർക്ക് ചടങ്ങിൽ സ്വീകരണം നൽകി.