കൊല്ലം: ബലിപെരുന്നാളിനോട് അനുബന്ധിച്ച് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഈദ് ഗാഹുകൾ സംഘടിപ്പിക്കും. കൊല്ലം മണ്ഡലം ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ നാളെ രാവിലെ 7.30ന് സഹൽ സലഫി നേതൃത്വം നൽകും.

കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി വന്ദന ഓഡിറ്റോറിയം ഗ്രൗണ്ടിൽ രാവിലെ 7.15 ന് അനസ് സ്വലാഹിയും ശൂരനാട് റബ കൺവെൻഷൻ സെന്റർ ഗ്രൗണ്ടിൽ രാവിലെ 7ന് റാഷിദ് അൽ ഹികമിയും നേതൃത്വം നൽകും. മൈനാഗപ്പള്ളി എൻ.ആർ കൺവെൻഷൻ സെന്റർ ഗ്രൗണ്ടിൽ രാവിലെ 7ന് ഫിറോസ് സ്വലാഹി മുണ്ടക്കയവും മണപ്പള്ളി രാജധാനി ഓഡിറ്റോറിയം ഗ്രൗണ്ടിൽ രാവിലെ 7.15ന് സൽമാൻ അൽ ഹികമിയും നേതൃത്വം നൽകും. പത്തനാപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ ഗ്രൗണ്ടിൽ രാവിലെ 7ന് ഹാരിസ് ഫാറൂഖിയും നേതൃത്വം നൽകും. നമസ്കാരത്തിന് സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.