 
കൊല്ലം: മയ്യനാട് പഞ്ചായത്തിലെ തെരുവ് വിളക്കുകൾ അടിയന്തിരമായി തെളിക്കണമെന്ന് ആവശ്യപ്പെട്ടും പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയ്ക്കെതിരെയും കോൺഗ്രസ് പ്രതിനിധികൾ നടത്തിയ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധം ഡി.സി.സി ജനറൽ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ ആർ.എസ്. അബിൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ഇടതുഭരണം സമ്പൂർണ പരാജയമായെന്ന് അദ്ദേഹം ആരോപിച്ചു. മാറിയെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും പാർലമെന്ററി പാർട്ടി ലീഡറുമായ എം.നാസർ അദ്ധ്യക്ഷനായി. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി മയ്യനാട് സുനിൽ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിപിൻ വിക്രം, ഗ്രാമപഞ്ചായത്ത് അംഗം ലീന ലോറൻസ് എന്നിവർ സംസാരിച്ചു. ഇരവിപുരം പോലീസ് സ്ഥലത്തെത്തി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് മണിക്കൂറുകൾ നീണ്ട ഉപരോധം അവസാനിപ്പിച്ചത്.