കൊല്ലം: പുതിയ അദ്ധ്യയന വർഷത്തിൽ രണ്ടാം ശനിയാഴ്ച പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോ. (കെ.പി.എസ്.ടി.എ) നേതൃത്വത്തിൽ അദ്ധ്യാപകർ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുകയും ധർണ നടത്തുകയും ചെയ്തു. ആനന്ദവല്ലീശ്വരത്ത് നിന്ന് ആരംഭിച്ച പ്രകടനം ജില്ലാ വിദ്യാഭ്യാസ ഉപഡയക്ടർ ഓഫീസിന് മുന്നിൽ അവസാനിച്ചു. തുടർന്ന് നടന്ന ധർണ കെ.പി.എസ്.ടി.എ.സംസ്ഥാന സെക്രട്ടറി ബി.ജയചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി.എസ്. മനോജ്, ജില്ലാ സെക്രട്ടറി എസ്. ശ്രീഹരി, പി.മണികണ്ഠൻ, സി.സാജൻ, വിനോദ് പിച്ചിനാട്, ബിനോയ് കൽപകം, സന്ധ്യാദേവി, ട്രഷറർ ബിജുമോൻ, സി.പി. ജയകൃഷ്ണൻ, വരുൺലാൽ, ദീപു ജോർജ്, എം.പി. ശ്രീകുമാർ, അൻസറുദ്ദീൻ, എം.ആർ. ഷാ ,സുമേഷ് ദാസ്, ജിഷ എന്നിവർ സംസാരിച്ചു.