photo
കൊട്ടാരക്കര ബ്ലോക്ക്‌ പഞ്ചായത്തിന്റെ സഹായത്തോടെ നെടുവത്തൂരിൽ തുടങ്ങിയ പഴം സംസ്കരണ യൂണിറ്റ് ബ്ലോക്ക്‌ പ്രസിഡന്റ്‌ എ.അഭിലാഷ് ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന വനിതാ ഗ്രൂപ്പുകൾക്കുള്ള സ്വയം തൊഴിൽ സംരംഭം പദ്ധതിയുടെ ഭാഗമായി നെടുവത്തൂരിൽ പഴം സംസ്കരണ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. വിവിധ പഴങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ നിർമ്മിക്കുന്ന ശ്രീനന്ദനം ഫുഡ് പ്രോഡക്ട്സ് എന്ന സ്ഥാപനമാണ് നെടുവത്തൂർ കിള്ളൂരിൽ പ്രവർത്തനം തുടങ്ങിയത്. നെടുവത്തൂർ സ്വദേശികളായ അശ്വതിയും സരിതയുമാണ് യുവസംരംഭകർ. പ്രാദേശികമായി ലഭ്യമാകുന്ന നേന്ത്രക്കായ, ചക്ക, മരച്ചീനി എന്നിവയിൽ നിന്നുള്ള ഉത്പന്നങ്ങളാണ് ശ്രീനന്ദനം വിപണിയിൽ ഇറക്കുക. മുടക്കുമുതലിന്റെ 75 ശതമാനം തുകയാണ് കൊട്ടാരക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ അനുവദിച്ചത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ് സംരംഭം നാടിന് സമർപ്പിച്ചു. വൈസ് പ്രസിഡന്റ്‌ കെ. മിനി അദ്ധ്യക്ഷയായി. നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ.ജ്യോതി, കെ.ഐ. ലതീഷ്, എം.ലീലാമ്മ, പഞ്ചായത്ത് അംഗങ്ങളായ ആർ.രാജശേഖരൻ പിള്ള, അമൃത എന്നിവർ സംസാരിച്ചു.