photo
നെടുവത്തൂർ ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ ആർത്തവ കപ്പുകളുടെ വിതരണ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതി നിർവഹിക്കുന്നു

കൊട്ടാരക്കര: നെടുവത്തൂർ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന മെൻസ്ട്രൽ കപ്പ് വിതരണോദ്ഘാടനവും ബോധവത്കരണ ക്ളാസും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതി ഉദ്ഘാടനം ചെയ്തു. പരിസര മലിനീകരണം ഒഴിവാക്കി പ്രകൃതി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 5,40,000 രൂപയാണ് പദ്ധതിയ്ക്കായി ചെലവഴിക്കുന്നത്. രണ്ടായിരത്തിൽപ്പരം വനിതകൾക്ക് പദ്ധതി പ്രയോജനപ്പെടും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലജ സുരേഷ് അദ്ധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ എ.സൂസമ്മ, ആർ.രാജശേഖരൻ പിള്ള, എം.സി.രമണി, ശരത് തങ്കപ്പൻ, ത്യാഗരാജൻ, മെഡിക്കൽ ഓഫീസർ ഡോ.രാഹുൽ എന്നിവർ സംസാരിച്ചു.