gurudharma

തൃശൂർ: വർക്കല ശിവഗിരി മഠത്തിൽ വിശ്വഗുരു ശ്രീനാരായണ പഠന ഗവേഷണകേന്ദ്രം പ്രവർത്തനം ആരംഭിക്കും. ഗുരുധർമ്മ പ്രചരണസഭ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ ആശീർവാദത്തോടെയാണ് കേന്ദ്രമാരംഭിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഗുരുദേവനെ പറ്റി അറിവ് നൽകുന്ന വിപുലമായ ചരിത്ര മ്യൂസിയവും ഉന്നതനിലവാരമുള്ള പഠനകേന്ദ്രവുമാണ് സംഘടനയുടെ ലക്ഷ്യം. ഗുരുധർമ്മ പ്രചരണം, ഗുരുദേവകൃതികളുടെ പഠനം, ഗുരുദേവ തത്വചിന്ത വിഷയങ്ങളിൽ പഠനക്വിസ് നടത്താനും പദ്ധതിയിടുന്നു. ഗുരുദേവന്റെ ശിഷ്യനായിരുന്ന സ്വാമി ബോധാനന്ദ, സ്വാമി സത്യവ്രത തുടങ്ങിയവരുടെ മെഴുക് പ്രതിമ സ്ഥാപിക്കാനും ലക്ഷ്യമുണ്ട്. കമ്പ്യൂട്ടർ, മൊബൈൽ ആപ്പ് വഴി ജീവിതത്തിന് ആവശ്യമായ നിരവധി സഹായങ്ങളും നൽകുമെന്ന് ഭാരവാഹികളായ സുരേഷ് കൃഷ്ണ, പി.കെ.സാബു എന്നിവർ അറിയിച്ചു. എസ്.എൻ.ഡി.പി യോഗം മാള യൂണിയൻ പ്രസിഡന്റും ഗുരുധർമ്മ പ്രചരണസഭ കേന്ദ്ര കമ്മിറ്റി അംഗവുമായ പി.കെ.സാബു, അഡ്വ. അമ്പിളി ഹാരിസ്, കെ.എം.വേണുഗോപാൽ, എം.കെ.മധു കൊടുങ്ങല്ലൂർ, പി.എസ്.ബാബു, എ.പി.ബാലൻ, ഏരിയിമ്മൽ മോഹനൻ, സുഗതൻ കല്ലിങ്ങപ്പുറം, കെ.ഇ.മോഹൻലാൽ, പി.യു.കൃഷ്ണകുമാർ, മോഹൻലാൽ, സുഗതൻ കല്ലിങ്ങപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.