കരുനാഗപ്പള്ളി : കരുനാഗപ്പള്ളി സർവീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡുകളുടെ വിതരണവും ആദരവും സംഘടിപ്പിച്ചു. ബാങ്ക് ഹാളിൽ നടന്ന പരിപാടി പ്രസിഡന്റ് മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം ആർ.ഗോപി അദ്ധ്യക്ഷനായി. വിദ്യാഭ്യാസമേഖലയിൽ മികവ് തെളിയിച്ച സഹകാരികളുടെയും ജീവനക്കാരുടെയും മക്കൾക്കുള്ള വിവിധ ക്യാഷ് അവാർഡുകളും ശില്പവും ചടങ്ങിൽ വിതരണം ചെയ്തു. കേരള ബാങ്കിൽ നിന്ന് വിരമിക്കുന്ന ഇൻസ്പെക്ടർ പി.എസ്.സാനുവിനെ ചടങ്ങിൽ ആദരിച്ചു. ബാങ്ക് ഭരണസമിതി അംഗങ്ങളായ പി.എസ്.രവീന്ദ്രൻ, അലക്സ് ജോർജ്, നാസർ, ബി.രമണിയമ്മ, ശിവപ്രസാദ്, ശ്രീകുമാരി, സഹകരണ ബാങ്ക് സെക്രട്ടറി ബി.ഗംഗ തുടങ്ങിയവർ സംസാരിച്ചു. എം.സുരേഷ് കുമാർ സ്വാഗതവും കരിമ്പാലിൽ സദാനന്ദൻ നന്ദിയും പറഞ്ഞു.