കൊല്ലം: വൈസ് മെൻ ഇന്റർനാഷണൽ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയണൽ സോൺ-3 ഡിസ്ട്രിക് -5 ന്റെ ഗവർണറായി ആദിക്കാട് മധു 18ന് ചുമതലയേൽക്കും. സെക്രട്ടറിയായി ഷിബു മനോഹറും അന്നേദിവസം ചുമതലയേൽക്കും.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതോടൊപ്പം ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കൽ, അവർക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യൽ, സാധുകുടുംബത്തിൽ ജനിച്ച മിടുക്കരായ കുട്ടികളെ ഏറ്റെടുത്ത് വിദ്യാഭ്യാസ രംഗത്ത് പ്രോത്സാഹിപ്പിക്കുക, സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന സ്‌കൂളുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, സോൺ 5 ന്റെ ഏരിയയിൽ പിന്നാക്കം നിൽക്കുന്ന സ്‌കൂളുകൾക്ക് ബെഞ്ച്, ഡെസ്‌ക്, പഠനോപകരണങ്ങൾ എന്നിവ നൽകുക, കൂടാതെ ആതുരസേവന രംഗത്ത് പിന്നാക്കം നിൽക്കുന്ന ആശുപത്രികളെ കണ്ടെത്തി മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി നൽകുക, ആശുപത്രികളുടെ ശോച്യാവസ്ഥ പരിഹരിക്കുക എന്നിവയായിരിക്കും അടുത്ത ഒരു വർഷത്തെ പ്രധാന പദ്ധതികളെന്ന് ഡിസ്ട്രിക് ഗവർണറായി ചുമതലയേൽക്കുന്ന ആദിക്കാട് മധു അറിയിച്ചു.