photo
കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ഇടമുളയ്ക്കൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന പതാക ദിനാചാരണം സംസ്ഥാന കൗൺസിൽ അംഗം എൻ. ഗോപാലകൃഷ്ണപിളള ഉദ്ഘാടനം ചെയ്യുന്നു

അഞ്ചൽ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇടമുളയ്ക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു. സംസ്ഥാന കൗൺസിൽ അംഗം എൻ. ഗോപാലകൃഷ്ണപിള്ള ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് എൻ.സഹദേവൻ അദ്ധ്യക്ഷനായി. സെക്രട്ടറി എസ്.നിസാർ, ഇടമുളയ്ക്കൽ ബാലകൃഷ്ണൻ, അബ്ദുൽ റഷീദ്, കെ.ദേവരാജൻ, വി.രമേശൻ, ജമീലാ ബീവി, കെ.ബാലകൃഷ്ണൻ, എസ്.തുളീസീധൻ, അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു.