കുണ്ടറ: പട്ടിക ജാതി വിദ്യാർത്ഥികൾക്കുള്ള ഇ-ഗ്രാന്റ് കുടിശ്ശികയായ 28 കോടി രൂപ അനുവദിക്കണമെന്ന് കെ.പി.എം.എസ് കുണ്ടറ താലൂക്ക് യൂണിയൻ പ്രസിഡന്റ് ഇളമ്പള്ളൂർ തുളസീധരൻ പ്രസ്താവനയിൽ പറഞ്ഞു. ഗ്രാന്റ് വിതരണം മുടങ്ങിയിട്ട് ഒന്നര വർഷം കഴിഞ്ഞു. ഇതിനാൽ വിദ്യാർത്ഥികൾക്ക് ഫീസ് കൊടുക്കാൻ കഴിയുന്നില്ല. ഏകദേശം മുപ്പത്തിനായിരം വിദ്യാർത്ഥികൾക്കാണ് ഗ്രാന്റ് ലഭിക്കാനുള്ളതെന്നും ലഭ്യത ഉറപ്പാക്കിയില്ലെങ്കിൽ സമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാ അയ്യങ്കാളിയുടെ 83-ാം ഓർമ്മദിനം 18ന്ആചരിക്കാനും തീരുമാനമായി.