photo
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റലുകളിൽ നിന്ന് എസ്. എസ് .എൽ.സി പരീക്ഷയിൽ 100ശതമാനം വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്ന തിളക്കം 2024 കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ശാസ്താംകോട്ട, പോരുവഴി, കുന്നത്തൂർ പ്രീ മെട്രിക് ഹോസ്റ്റലുകളിൽ നിന്നും 2023 - 24 അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 100ശതമാനം വിജയം കൈവരിച്ച വിദ്യാർത്ഥികളെ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 'തിളക്കം 2024 എന്ന പേരിൽ അനുമോദിച്ചു. കോവൂർ കുഞ്ഞുമോൻഎം.എൽ.എ ഉദ്ഘാടനം ചെയ്തു. 15 വിദ്യാർത്ഥികൾക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ ഉപഹാരം കോവൂർ കുഞ്ഞുമോൻ നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എസ്.ഷീജ, വി.രതീഷ്, സനിൽകുമാർ, മെമ്പർമാരായ അഡ്വ. അൻസാർ ഷാഫി, വൈ.ഷാജഹാൻ, തുണ്ടിൽ നൗഷാദ്, ഗീതാകുമാരി, രാജി രാമചന്ദ്രൻ, രാജി, ശശികല, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ചന്ദ്രബാബു എന്നിവർ സംസാരിച്ചു. പട്ടികജാതി വികസന ഓഫീസർ രാജീവ് നന്ദി പറഞ്ഞു.